Sunday, November 2, 2008
വിട പറയും നേരം അങ്ങിനെ അങ്ങ് പോയാലോ ചേട്ടാ
എന്റെ കള്ള കാമുകനോട്
ഒരു പൂത്തോട്ടം ഒരുക്കി...ഞാന്‍ നിനക്കായീ ...കാത്തിരിക്കുന്നു ...
എന്നറിഞ്ഞിട്ടുംഎന്‍ മുടിയില്‍ ...ഒരു പൂ ഇറുത്തു ചൂടിക്കാതെ...
നിന്‍ നേര്‍ക്ക് ഞാന്‍ ഒരു പൂ ഇറുത്തു-നീട്ടുന്നതും കാത്തിരിക്കുന്നുവോ
നീ...??ആര്‍ത്തിരമ്പും കടലിന്‍ തിരമാലപോലെഎന്‍ പ്രണയം നിന്നെ...
പിന്നെയും പിന്നെയും പുല്‍കുന്നതറിഞിട്ടും...മുഖം വീര്‍പ്പിച്ചു നില്ക്കുന്നുവോ ...
നീകൊതി തീരാത്തോര കുസൃതിയെപോലെ ....വരുക നീ എന്‍ അരുകില്‍ ...
തരാം ഞാന്‍ ആ നിറുകയില്‍ ..ആരും കാണാതെ ഒരു ചുംബനം ...
പിന്നെ പറയാം ഞാന്‍ ആ കാതില്‍ ....ആരും കേള്‍ക്കാതെ ഒരു സ്വകാരിയം ....
പോകാം നമ്മുക്ക് ഈ നിലാവില്‍ ....ദുരെ ആ നെല്ലി മരത്തിന്‍ ചുവട്ടില്‍ ...
നമ്മെ കാത്തിരിക്കുമാ ഒരായിരം നക്ഷ്ത്രങള്‍..ഒളികണ്ണാല്‍ എന്നെ നോക്കുമ്പോള്‍ ...
ഞാന്‍ നിറുകയില്‍ തന്നൊരാ മുത്തംതിരികെ തന്നു ഈ രാവ് മായുവോളം ....
ഒളിപ്പിക്കുക എന്നെ നീ ആ നെച്ചില്‍ ...