Sunday, February 8, 2009

‘റിസെഷന്‍‘കാലത്തെ വാലന്റൈന്‍സ് എഴുത്ത് :

പ്രിയപ്പെട്ട സരസൂ ......വര്‍ഷങ്ങള്‍ക്കുശേഷം ഇങ്ങനെയൊരു എഴുത്ത് നിനക്ക് എഴുതേണ്ടിവരുമെന്ന് ഞാന്‍ കരു തിയിരുന്നില്ല. നീയും ഇങ്ങനെയൊരു എഴുത്ത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ലോകത്ത് നമ്മള്‍ പ്രതീക്ഷിച്ചതൊന്നും അല്ല ഇപ്പോള്‍ നടക്കുന്നത്. നമ്മുടെ നാട്ടില്‍ ജീവിച്ചിരുന്ന ചില ആളുകള്‍ ഭാവിപ്രവചനങ്ങള്‍ നടത്താന്‍ കഴിവുള്ളവര്‍ ആയിരുന്നുവെന്ന് ഞാനിപ്പോഴാണ് മനസിലാക്കുന്നത്. “മാളികപുറത്തേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍ “ എന്ന് പൂന്താനം പാടിയതിന്റെ അര്‍ത്ഥം എന്താണന്ന് എനിക്കിപ്പോഴാണ് മനസിലായത്. പൂന്താനം ആരാണന്ന് നീ ചോദിക്കരുത് ? ആളൊരു വലിയ പുള്ളിയാണന്ന് മാത്രം മനസി ലാക്കിയാല്‍ മതി. കൂടുതല്‍ പറഞ്ഞുതരാന്‍ എനിക്കും അറിയില്ല. ഞാനിപ്പോള്‍ താമസിക്കു ന്ന വില്ലയുടെ അടുത്ത വില്ലയില്‍താമസിച്ചിരുന്ന ബ്രണ്ടന്‍ സായിപ്പ് ഇന്നലെ ട്രയിനിനു മുന്നില്‍ ചാടി മരിച്ചു. അയാളിവിടിത്തെ വലിയ ഒരു മുതലാളി ആയിരുന്നു. പതിനായിര ത്തിലധികം ആളുകള്‍ അയാളുടെ കമ്പനികളില്‍ ജോലിചെയ്യുന്നുണ്ട്. അയാളുടെ ആത്മഹ ത്യ ആണ് എന്നെയൊരു പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിച്ചത് ...ആഗോളപ്രതിസന്ധി എനിക്കൊ രു തിരിച്ചറിവിന്റേതായി മാറിയിരിക്കുന്നു ഞാന്‍ നേടിയെടുത്തതൊന്നും ശാശ്വ തമല്ലന്നും എല്ലാവരും സ്‌നേഹിച്ചിരുന്നത് എന്റെ പണത്തെമാത്രമാണന്നും എനിക്കിപ്പോള്‍മനസിലായി ......ഈ എഴുത്ത് എന്റെ കുമ്പസാരമായി നീ കരുതണം ... ചങ്ക് പിടയുന്ന വേദനയോടെ ഹൃദയത്തില്‍ നിന്നാണ് ഞാനിത് എഴുതുന്നത് .....പണ്ട് , നീ സ്കൂള്‍ വിട്ട് വരുന്നതും കാത്ത് ഞാന്‍ എത്രയോ നേരം കലുങ്കില്‍ ഇരുന്നതാണ് . നിന്റെ ഒരു ചിരിക്കായ് ഞാന്‍ എത്രനാളുകളാണ് നിന്റെ പിന്നാലെ നടന്നത്. നിനക്കും എന്നെ ഇഷ്ടമാണന്ന് പറഞ്ഞ അന്ന് ഞാന്‍ നിനക്ക് രണ്ട് കൈതപ്പൂവ് ഒടിച്ചുതന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു. ഏഴാം ക്ലാസ് വരെ നമ്മള്‍ ഒരിമിച്ചാണ് പഠിച്ചതെങ്കിലും പഠിച്ചിട്ട് വലിയ കാര്യമില്ലന്ന് മനസിലാക്കി ഞാന്‍ പഠിത്തം നിര്‍ത്തി. പഠിച്ച് പഠിച്ച് വലിയ ഒരാളാകുമെന്ന് പറഞ്ഞ് നീ വീണ്ടും വീണ്ടും പഠിച്ചു. പത്താം ക്ലാസെന്ന കടമ്പ ചാടാന്‍ നിന്നെക്കൊണ്ടാവില്ലന്ന് ഞാന്‍ നൂറുവട്ടം പറഞ്ഞിട്ടും അത് കാര്യമാക്കാതെ നീ ചാടി. നിന്റെ ചാട്ടം മൂന്നും ഫൌള്‍ ആയി പഠിത്തം നിര്‍ത്തി. (നീ ഇപ്പോഴാണ് പത്താം ക്ലാസ് എഴിതിയിരുന്നതെങ്കില്‍ നിനക്കെല്ലാ വിഷയത്തിനും ബി പ്ലസ് എങ്കിലും കിട്ടിയേനെ.). ഫുള്‍പാമ്പായ നിന്റെ അപ്പന്‍ നിന്നെ തയ്യല്‍ പഠിക്കാന്‍ വിട്ടപ്പോള്‍ ഞാന്‍ മണല്‍ വാരന്‍ ഇറങ്ങി.ഓരോ പ്രാവിശ്യം മണല്‍ വാരി പൊങ്ങുമ്പോഴും എന്റെ കൈയ്യിലിരിക്കുന്ന മണല്‍ ചട്ടി നീ ആയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് മണല്‍കട്ട് വാരി കുറച്ച് കാശുണ്ടാക്കി നിന്നെ കെട്ടണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ നിന്റെ മുതുകാലന്‍ അപ്പന്‍ നിന്നെ കെട്ടിച്ച് കൊടുക്കാമന്ന് പറഞ്ഞ് പലരുടേയും കൈയ്യില്‍ നിന്ന് ഓശിന് കള്ള് വാങ്ങി കുടിക്കുമായിരുന്നല്ലോ ? നിന്റെ അപ്പന്‍ ഒരു വലിയ ഭീക്ഷണിയായി തീരുകയാണന്ന് എനിക്ക് മനസിലായി. എത്രയോ ആളുകള്‍ വെള്ളമടിച്ചടിച്ച് കരള്‍ ദ്രവിച്ച് കൂമ്പുവാടി മരിക്കുന്നു. ജനിച്ചന്നുമുതല്‍ ഫുള്‍ഫിറ്റായി നടക്കുന്ന നിന്റെ അപ്പന്റെ ലിവറടിച്ചു പോകാന്‍ ഞാന്‍ കുറേ മെഴുകുതിരി കത്തിച്ചതാണ്.നിന്നെ കെട്ടിച്ചുകൊടുക്കാമെന്ന് പറഞ്ഞ് ചന്ദ്രന്റെ കൈയ്യില്‍ നിന്ന് നിന്റെ അപ്പന്‍ കാശ് വാങ്ങുന്നത് ഞാന്‍ കണ്ടതാണ് . ചന്ദ്രന് നിന്നില്‍ പണ്ടേ ഒരു നോട്ടം ഉള്ളത് എനിക്കറിയാ മായിരുന്നു. അന്ന് രാത്രിയില്‍ നിന്റെ അപ്പന് ഞാനൊരു ഇരുട്ടടി കൊടുത്തു. അഞ്ചാറുകുത്തി ക്കെട്ടില്‍ ആ അടി ഒതുങ്ങി.(നിനക്കിത് പുതിയ അറിവായിരിക്കും എന്നെനിക്കറിയാം.. ഇതുവരെ ഞാനിത് നിന്നില്‍ നിന്ന് മറച്ചുവച്ചിരിക്കുകയായിരുന്നു...). നീ തയ്യല്‍ കഴിഞ്ഞു വരുമ്പോള്‍ കാണാനായി ഞാനെന്നും വരുമായിരുന്നു. കണ്ടത്തിന്‍ വരമ്പിലൂടെ നമ്മള ങ്ങനെ നടക്കുമായിരുന്നു. നീ ആദ്യമായിട്ട് എനിക്ക് തയിച്ചുതന്ന നീലവരയന്‍ ട്രൌസര്‍ ഞാനിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. നീ പുഴക്കടവില്‍ കുളിക്കാന്‍ വരുമ്പോള്‍ മണല്‍ വള്ളവുമായി ഒറ്റയ്ക്ക് ഞാന്‍ വരുമായിരുന്നു. മണല്‍ വാരുന്നതുപോലെ അഭിനയിച്ച് ഞാന്‍ വള്ളവുമായി കുളിക്കടവിനുതാഴെ ഉണ്ടാവുമായിരുന്നല്ലോ. നിന്റെ തലയില്‍ നിന്ന് ഒഴുകിവരുന്ന കാച്ചിയഎണ്ണ പുഴവെള്ളത്തില്‍ ചാലിച്ചത് നമ്മുടെ പ്രണയവര്‍ണ്ണങ്ങളായിരുന്നു. നീ ഈറനണിഞ്ഞ് പുഴക്കടവിലേക്ക് കയറുന്നത് ഇപ്പോഴും എന്റെ കണ്ണില്‍ തെളിയുന്നുണ്ട്. നിതംബം മറഞ്ഞ് കിടക്കുന്ന നിന്റെ മുടിയില്‍ നിന്ന് വെള്ളം ഇറ്റിറ്റ് വീഴുന്നത് കാണാന്‍ എന്ത് ഭംഗിയായിരുന്നു.കാലത്തോടൊപ്പം നീയും ഞാനും വളര്‍ന്നു. നിന്റെ തയ്യല്‍ പഠിത്തം കഴിഞ്ഞ ദിവസം നീ എനിക്കൊരു സമ്മാനം കൊണ്ടുതന്നു.വീട്ടില്‍ ചെന്നിട്ടേ തുറന്നു നോക്കാവൂ എന്ന് നീ പറഞ്ഞതുകൊണ്ട് വീട്ടില്‍ ചെന്നാണ് ഞാനത് തുറന്ന് നോക്കിയത്. വെട്ടുതുണികൊണ്ട് ഉണ്ടാക്കിയ മനോഹരമായ ഒരു റോസാപ്പൂവ് !. ആ റോസാപൂവ് ഇപ്പോഴും എന്റെ കൈയ്യിലുണ്ട്. നിന്റെ കുടിയനപ്പന്‍ നിന്നെ ഷാപ്പില്‍ കറിവയ്ക്കാനായി കൊണ്ടുനിര്‍ത്തീയത് ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. അത്രയും കാലം എന്റെ മാത്രം സരസു ആയിരുന്ന നീ കരക്കാരുടെയെല്ലാം കറിക്കാരി സരസു ആകുന്നത് എനിക്ക് സഹിക്കാനായില്ല. സങ്കടംസഹിക്കാനാവാതെ ഞാനന്ന് ആദ്യമായിട്ട് കള്ള് കുടിച്ചു. നീ ഷാപ്പിലുണ്ടങ്കില്‍ ഓസിനു പാമ്പാകാം എന്നുള്ളതുകൊണ്ടാണ് നിന്റെ അപ്പന്‍ നിന്നെ അവിടെ കൊണ്ടുനിര്‍ത്തിയത് എന്ന് മനസിലാക്കാന്‍ നമുക്ക് കുറച്ച് ദിവസങ്ങള്‍ വേണ്ടി വന്നു. നീ ഷാപ്പില്‍ ചെന്ന തില്‍ പിന്നെ കുടിയന്മാര്‍ക്കൊക്കെ എന്ത് സന്തോഷമായിരുന്നു. കുടിയന്മാര്‍ ഇടിച്ചിടിച്ച് ഷാപ്പിന്റെ വാതിക്കല്‍ നിന്നു. വീട്ടില്‍ കെട്ടിയവളുടെ മുന്നില്‍ പുലികളായി വിലസിയവര്‍ നിന്റെ മുന്നില്‍ എലികളായി നിന്നപ്പോള്‍ ; ‘ഏത് പുലികളും ഇത്രയേ ഉള്ളൂ’ എന്ന മറ്റൊരു ലോകസത്യം ഞാന്‍ മനസിലാക്കി. കുടിയന്മാര്‍ നിന്റെ സൌന്ദര്യത്തെക്കുറിച്ച് വര്‍ണ്ണിക്കു മ്പോള്‍ എനിക്കുണ്ടാ‍യ സങ്കടം. സ്വന്തം കാമുകിയുടെ അംഗലാവണ്യത്തെക്കുറിച്ച് മറ്റുള്ളവര്‍ മെഗാസീരിയലാക്കി പറയുന്നത് കേള്‍ക്കാന്‍ ഒരു കാമുകനും ഇടയായിട്ടുണ്ടാവില്ല. ഒരു പെണ്ണിനെക്കുറിച്ച് വര്‍ണ്ണിക്കാന്‍ ഇത്രയ്ക്കുണ്ടോ ? ഇവനൊക്കെ വീട്ടില്‍ അമ്മയുംപെങ്ങള്‍മാരും ഇല്ലേ എന്ന് ഞാന്‍ ചിന്തിച്ചു പോയി. അഭാസന്മാര്‍!!! നിന്നെയും കൊണ്ട് എത്രയും പെട്ടന്ന് നാടുവീടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ഭീരുവിനെപ്പോലെ ഒളിച്ചോടാന്‍ നീ തയ്യാറായില്ല. (നിന്റെ തീരുമാനം നന്നായിരുന്നു എന്ന് എനിക്കിപ്പോള്‍ തോന്നുന്നു..). നാട്ടുകാരുടെ മുന്നില്‍ ഒരുമിച്ച് ജീവിക്കണമെന്നായിരുന്നു നിന്റെ അഭിപ്രായം. കയറിക്കിട ക്കാന്‍ ഒരു വീടുപോലും ഇല്ലാത്ത ഞാനെങ്ങനെയാണ് നിന്നെ കൊണ്ടുപോകുന്നത് ..... ആദ്യം ഒരു വീട് ...അതിനു പണം വേണം . പണത്തിനുള്ള മാര്‍ഗ്ഗം പറഞ്ഞു തന്നത് നീയാണ്... “ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും“ എന്നുള്ള ഈശ്വരവചനത്തില്‍ വിശ്വസിച്ച് ഞാന്‍ അതിലേക്കിറങ്ങി....കള്ളവാറ്റ് അത്രയ്ക്ക് മോശപ്പെട്ടപണിയല്ലന്ന് എനിക്ക് മനസിലായി. ഞാന്‍ കള്ളവാറ്റ് തുടങ്ങിയതില്‍ പിന്നെ നിന്റെ അപ്പന്‍ നമ്മുടെ പക്ഷത്തായി.നീ പറഞ്ഞുതരുന്നതുപോലെ പ്രവര്‍ത്തിക്കുകമാത്രമാണ് ഞാന്‍ ചെയ്തത്. കള്ളുഷാപ്പില്‍ വരുന്നവരെക്കൂടി ക്യാന്‍വാസ് ചെയ്ത് നീ നമ്മുടെ വാറ്റ് അടിക്കാന്‍ കരിമ്പിന്‍ തോട്ടത്തിലേക്ക് പറഞ്ഞുവിട്ടു. ശര്‍ക്കരവെള്ള ത്തില്‍ ബാറ്ററ്റിപൊട്ടിച്ചിട്ടും, പാമ്പ്, പാറ്റ, തേള്‍, ചിലന്തി തുടങ്ങിയ ജീവികളെ പിടിച്ചിട്ട് വാറ്റി കുപ്പിയിലാക്കി ‘ഫ്രഷ്‌‌വാറ്റാ‘യി നമ്മള്‍ കൊടുത്തു. കുടിയന്മാര്‍ നമ്മുടെ വാറ്റിനായികരിമ്പിന്‍ തോട്ടത്തില്‍ ക്യു നിന്നു. പണം വന്നു കൂടിയപ്പോള്‍ കൂടുതല്‍ പണം ഉണ്ടാക്കാ നായി ഞാന്‍ ആഗ്രഹിച്ചു. ജീവിക്കാനുള്ള പണം മാത്രം മതി എന്ന് നീ പറഞ്ഞത് ഞാന്‍ കേട്ടില്ല. വാറ്റില്‍ രസ്‌നയും റ്റാങ്കും കലക്കി ‘വിദേശി‘ ഉണ്ടാക്കാന്‍ ശ്രമിച്ചു. അതില്‍വിജയം നേടിയ ഞാന്‍ കൂടുതല്‍ പണക്കാരനാകാന്‍ തുടങ്ങി. അവിടം മുതലാണ്നമ്മള്‍ അകന്ന് തുടങ്ങിയത്.കൂടുതല്‍ പണക്കാരനാകാന്‍ വേണ്ടി മാഹി വഴി ഞാന്‍ ഗോവയില്‍ എത്തി. ഗോവയില്‍ എത്തിയതില്‍ പിന്നെ രണ്ടോ മൂന്നോ പ്രാവിശ്യം ഞാന്‍ നിന്നെ വിളിച്ചുട്ടുണ്ടന്ന് തോന്നുന്നു. ഗോവന്‍ കടല്‍ത്തീരത്ത് വച്ച് ഒരു കിറുക്കന്‍ സായിപ്പിനെ പരിചയപ്പെട്ടതോടെയാണ് എന്റെ ജീവിതം മാറുന്നത്.അയാളുടെ സഹായത്തോടെ ഗോവയില്‍ ഒരു വൈന്‍ ഷോപ്പ് തുടങ്ങി. അതായിരുന്നു തുടക്കം... ഗോവന്‍ കടല്‍ത്തീരങ്ങളില്‍ മാത്രം അമ്പത് വൈന്‍ ഷോപ്പുകള്‍ ആരംഭിച്ചു. കൂടുതല്‍ പണം കിട്ടിയതോടെ ഞാന്‍ എന്റെ പേര് ഒന്ന് പരിഷ്‌ക്കരിച്ചു. വാസുക്കുട്ടന്‍ സോമന്‍ എന്ന പേര് എന്റെ നിലയ്ക്കും വിലയ്ക്കും ചേര്‍ന്നതല്ലന്ന് എനിക്ക് തോന്നി. ഇപ്പോള്‍ എന്റെ പേര് വാസ് സോമ എന്നാണ്. വാസ് സോമയായിട്ടാണ് ഞാനിപ്പോള്‍ അറിയപെടുന്നത്.കള്ള് കച്ചവടത്തില്‍ നിന്ന് ഞാന്‍ ലാഭം നേടിയ ഞാന്‍ എന്റെ ബിസ്‌നസ് സാമ്രാജ്യം വലുതാക്കി. കേരളത്തില്‍ തന്നെ അഞ്ച് എഞ്ചിനീയറിംഗ് കോളേജും രണ്ട് മെഡിക്കല്‍ കോളേജും തുടങ്ങി. ബാര്‍‌ബര്‍ഷോപ്പ് തുടങ്ങുന്നതിലും എളുപ്പമാണ് സാശ്രയ കോളേജില്‍ തുടങ്ങുന്നത്. രണ്ടിടത്തും ചെയ്യുന്നത് ഏകദേശം ഒന്നുതന്നെയുമാണ് .കള്ളിമുണ്ടും മുറിക്കൈയ്യന്‍ ഷര്‍ട്ടും ഇട്ടോണ്ട് നടന്ന ഞാന്‍ സ്യൂട്ടിലും കോട്ടിലുമായി നടത്തം. അപ്പോഴും നീ തന്ന നീലവരയന്‍ ട്രൌസര്‍ തന്നെയാണ്ഞാന്‍ ഇട്ടത്. ഇന്ത്യയൊട്ടാകെ പറന്ന് നടക്കാന്‍ വിമാനടിക്കറ്റുകള്‍ സമയത്തിന് കിട്ടാതെവന്നപ്പോള്‍ സ്വന്തമായിട്ട് ഒരുവിമാനക്കമ്പിനി തുടങ്ങി.ഏഴെട്ടുവിമാനങ്ങള്‍ വാങ്ങി ഇന്ത്യയ്ക്ക് മുകളിലൂടെ തലങ്ങും വിലങ്ങും ഓടിച്ചു. ഈ വിമാനങ്ങളിലൊക്കെ എയര്‍ഹോസ്റ്റസ് എന്ന് പറയുന്നവര്‍ ഉണ്ട്.അവര്‍ക്ക് മാസം ഒന്നന്നൊര ലക്ഷം രൂപാ കൊടുക്കണം. നീ ഷാപ്പില്‍ ചെയ്യുന്ന പണി തന്നെയാണ് അവര്‍ വിമാനത്തില്‍ ചെയ്യുന്നത്. എടുത്ത് കൊടുപ്പുതന്നെ. നീ രാവിലെ തൊട്ട് രാത്രിവരെ ഷാപ്പില്‍ കിടന്ന് പണി എടുത്തിട്ട് കിട്ടുന്നത് മാസം അയ്യായിരം രൂപായല്ലിയോ? നിന്റെ വില ശരിക്കും ഞാന്‍ മനസിലാക്കുന്നത് അപ്പോഴാണ് . എയര്‍‌ഹോസ്റ്റസ് ട്രയിനിംങ്ങ് സ്‌കൂള്‍ തുടങ്ങി നിന്നെ അതിന്റെ പ്രിന്‍സിപ്പാളാ‍യി നിയമിച്ച് ഇവിടേക്ക് കൊണ്ടുവരണ മെന്ന് ഞാന്‍ ആശിച്ചതാണ് ... പക്ഷേ നമ്മള്‍ ആശിക്കുന്നതല്ല്ലല്ലോ ദൈവം വിധിക്കുന്നത്...സാമ്പത്തികപ്രതിസന്ധി .... സാമ്പത്തികതകര്‍ച്ച എന്നൊക്കെ പറഞ്ഞ് ആരും വിമാന ത്തില്‍ കയറാതായി. കയറ്റിവിട്ട ബ്രാണ്ടിയും വിസ്കിയും ഏറ്റെടുക്കാന്‍ ആളില്ലാതെ തിരിച്ചു വന്നു. പിടിച്ചു നില്‍ക്കാന്‍ വേണ്ടി കേരളത്തിലെ കോളേജുകള്‍ കിട്ടിയ വിലയ്ക്ക് വിറ്റു. ജോലിക്കാര്‍ക്ക് ശമ്പളം മുടങ്ങി. പൈലറ്റുമാരും എയര്‍ഹോസ്റ്റസുമാരും വിമാനത്തിന്റെ പാര്‍ട്സ് വരെ അഴിച്ചോണ്ടുപോയി ആക്രിവിലയ്ക്ക് വിറ്റ് തങ്ങളുടെ പണം മുതലാക്കി.എന്റെ ബാങ്ക് അക്കൌണ്ടുകളെല്ലാം കാലിയായി. ഇനി അവശേഷിക്കുന്നത് ഒരു കള്ളിമുണ്ടും മുറിക്കൈയ്യന്‍ ഷര്‍ട്ടും മാത്രമാണ് . എന്നോടൊത്ത് കമ്പിനി അടിക്കാന്‍ മുടങ്ങാതെ എത്തിയിരുന്നവര്‍ ഒരു മാസമായിട്ട് ഇങ്ങോട്ട് വരാറേയില്ല ... അവരെല്ലാം എന്റെപണത്തെയാണ് സ്നേഹിച്ചിരുന്നത് .ഇപ്പോള്‍ ഞാന്‍ അറിയുന്നു സരസൂ ... ഞാന്‍ നിന്നെ എത്രമാത്രം വേദനിപ്പിച്ചു എന്ന് .. ഞാനിപ്പോള്‍ എത്ര ദിവസമായി ഉറങ്ങിയിട്ടന്ന് അറിയാമോ?നാട്ടില്‍ എന്റെ പേരിലുള്ള രണ്ടുമുറി വീട് ഇപ്പോഴും അവിടെ തന്നെയുണ്ട്. നീ എന്നെ വെറുക്കുന്നില്ലങ്കില്‍ ഞാന്‍ നാട്ടിലേക്ക് വരാം.എനിക്ക് മുഖം തരാതെ നീ നടന്നുപോകുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും ആവില്ല. അതുകൊണ്ടാണ് ഞാന്‍ നിന്നോട് ചോദിക്കുന്നത് .. ഞാന്‍ നാട്ടിലേക്ക് വരട്ടയോ ? വീണ്ടും മണല്‍ വാരാന്‍ പോകുന്നതിന് എനിക്ക് മടിയില്ല... അല്ലങ്കില്‍ വേറെഎന്ത് പണിവേണമെങ്കിലും എടുത്ത് നിന്നെ ഞാന്‍ പൊന്ന് പോലെ നോക്കികൊള്ളാം... നിന്റെ സമ്മതമാണ് എനിക്ക് വേണ്ടത് ... ഞാന്‍ നിന്നോട് വലിയ തെറ്റാണ് ചെയ്തത് എന്ന് എനിക്കറിയാം ... നിന്നോട് ഒരായിരം മാപ്പ് ചോദിക്കുകയാണ് ഞാന്‍ ...വെള്ളാരം കല്ലുപോലുള്ള നിന്റെ കണ്ണുകളില്‍ നോക്കിയിരിന്നത് ... നിതംബം മറഞ്ഞ് കിടക്കുന്ന ഈറന്‍ വീഴുന്ന നിന്റെ മൂടിയില്‍ മുഖം ഒളിപ്പിച്ചത് ...നനുനനുത്തകാറ്റില്‍ പാടവരമ്പിലിരുന്ന് കാതോടുകാതോരം കിന്നാരം പറഞ്ഞത് ... എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ ഞാന്‍ ഓര്‍ക്കുന്ന.. സരസൂ , നഷ്ടപെട്ട ആ വസന്തകാലം, നഷ്ടപ്പെട്ടുപോയ നമ്മുടെ പ്രണയവസന്തം തിരിച്ചുവരുന്നത് കാത്ത് ഞാന്‍ പ്രതീക്ഷയോടെ നിന്റെ മറുപിടിക്കായി കാത്തിരിക്കുന്നു....
സ്നേഹപൂര്‍വ്വം
ഒരിക്കല്‍ നിന്റേത് മാത്രമായിരുന്ന വാസുവേട്ടന്‍

Saturday, January 31, 2009

സ്നേഹത്തിന്‍റെ പൂമൊട്ട്

അത് ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന മറ്റൊരു ഓണ കാലം ആയിരുന്നു. ഞങ്ങളുടെ കോളേജിലും ഓണം ആഗോഷത്തിന്റെ ഭാഗമായി ഒരുപാടു പരിപാടികള്‍ ഉണ്ടായിരുന്നു. അന്നത്തെ പ്രതാന പരിപാടി പൂക്കള മത്സരം ആയിരുന്നു. പൂക്കള മത്സരത്തില്‍ പങ്ങെടുക്കാന്‍ കുറെ പൂക്കളുമായി അവളും വന്നിരുന്നു. അതില്‍ നിന്നും ഒരു പൂ മൊട്ടു ഞാന്‍ അവളോട്‌ ചോദിച്ചു. അവള്‍ തന്നില്ല വീണ്ടും ഞാന്‍ ശ്രമിച്ചു നടന്നില്ല. എനിക്ക് വാശിയായി. അങ്ങിനെ അവസാനം അടിപിടിയായി. എന്നിട്ടും പൂ കിട്ടാതെ നിരാശനായി ഞാന്‍ വീട്ടിലേക്ക് മടങ്ങി. അപ്പോള്‍ എന്റെ മനസ്സില്‍ മറ്റുള്ളവരുടെ മുമ്പില്‍ കൊച്ചായത്തിന്റെ സങ്കടവും അവളോടുള്ള ദേഷ്യവും ആയിരുന്നു.
ആ ഓണക്കാല അവധിയിലെ ഓരോ ദിവസവും ഈ സംഭവം ഓര്‍മ്മപെടുത്തി എന്നെ അലോസരപ്പെടുത്തി കൊണ്ടിരുന്നു. അങ്ങിനെ ഒടുങ്ങാത്ത അവളോടുള്ള ദേഷ്യവുമായി ആണ് ആ അവധി കയിഞ്ഞു ഞാന്‍ വീണ്ടും കോളേജില്‍ എത്തിയത്.



ഹംസ വിളയൂര്‍

Sunday, November 2, 2008

വിട പറയും നേരം അങ്ങിനെ അങ്ങ് പോയാലോ ചേട്ടാ

പ്രിയപ്പെട്ടവനെ ....ഇനി വെറും ആഴ്ചകള്‍ ബാക്കി..എന്നെ തനിച്ചാക്കി നീ വിട പറയുകയല്ലേ..ഒന്നിനെയും നിന്നെ തടഞ്ഞു നിര്‍ത്താന്‍ ആവില്ല എന്നെനിക്കറിയാം..നമ്മള്‍ കണ്ടു മുട്ടിയപ്പോള്‍ എന്തെല്ലാം ആശകളും പ്രതീക്ഷകളും ആയിരുന്നു?എല്ലാം ഒരു ഞൊടിയിടയില്‍ അസ്തമിച്ചത് പോലെസ്നേഹിക്കുന്നവര്‍ ഒന്നിചാകുമ്പോ സമയത്തിന് പ്രകാശത്തിന്റെ വേഗത ആണെന്ന് തോന്നുന്നു..പരിഭവം പറയുകയാണെന്ന് വിചാരിക്കരുത്.. എനിക്കറിയാം.. യാതൊരു attachment ഉം പാടില്ല എന്ന ഉറപ്പില്‍ ആണ് നമ്മള്‍ അടുത്തത് ..എന്നാലും ഞാന്‍ നിന്നില്‍ നിന്നും എന്തൊക്കെയോ പ്രതീക്ഷിച്ചു പോയ്.. തെറ്റാണെന്ന് എനിക്കറിയാം.. വ്യ്കിയ ഈ വേളയില്‍ എങ്കിലും എനിക്ക് അത് പറയാതെ വയ്യ ... അല്ലെങ്കില്‍ എന്റെ ജീവിതത്തിന്റെ ശിഷ്ടഭാഗവും ഈ നീറ്റലില്‍ തീരും..* * * * *എന്റെ യൌവനത്തിന്റെ നല്ല ഭാഗം നീ കവര്‍നെടുതില്ലേ?എന്നിട്ട് ഞാന്‍ ആഗ്രഹിച്ചവ ഒന്നും തന്നുമില്ല.. ...എനിക്ക് അവ സമ്മാനിച്ചു കൂടായിരുന്നോ? നിനക്കു?വ്യ്കിയിട്ടില്ല..ഇനിയും ഉണ്ട് സമയം...നിനക്കു എന്ത് വേണമെങ്കിലും ചെയ്യാന്‍.. ഞാഇതാ.. നിനക്കു വേണ്ടി മാത്രം കാത്തിരിക്കുന്നു..* * * * *എനിക്കറിയാം ഈയിടെ ആയ നീ എന്നെ തീരെ mind ചെയ്യുന്നില്ലഅറിയാം ..ഞാന്‍ വളരെ മാറിയിരിക്കുന്നു...നമ്മള്‍ തമ്മില്‍ കണ്ട കുളിരുള്ള ആയ ജനുവരി പ്രഭാതം നീ മറന്നു കാണില്ല എന്ന് ഞാന്‍ വിചാരിക്കുന്നു ..പുതപ്പിനടിയില്‍ അങ്ങനെ നിന്റെ കൂടെ ചുരുണ്ടി കെടന്നു ഈ ആയുസ്സ് മുഴുവന്‍ തീര്തിരുന്നെന്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു...നമ്മുടെ ആദ്യ സമാഗമം.. അത് അവിസ്മരനീയമായിരുന്നു..അന്ന് ഞാന്‍ ഒരു തെളിഞ്ഞ കാട്ടരുവി പോലെ സുന്ദരി ആയിരുന്നു..എന്റെ തീരങ്ങള്‍ സുന്ദര പുഷ്പങ്ങളാല്‍ അലംകൃതമായിരുന്നു...മിനുമിനുത്ത വെന്നക്കല്ലുകളില്‍ തട്ടി ഞാന്‍ അങ്ങനെ ചിണുങ്ങിയും കുലുങ്ങിയും കിന്നാരം പറയുന്നതും കാണാന്‍ നിനക്ക് ഏറെ ഇഷ്ടം ആയിരുന്നു എന്നെനിക്കറിയാം..എന്റെ വസന്തകാലം.. അത് ഇനി തിരികെ വരുമോ?ഒരു പക്ഷെ വന്നാലും.. നീ ഉണ്ടാവുകയില്ല എന്റെ കൂടെ...പിന്നെ എപ്പോഴോ ഞാന്‍ രൌദ്ര ഭാവം കൈക്കൊണ്ടു..ഇപ്പോള്‍ ഇതാ എന്റെ തീരങ്ങളില്‍ സുന്ദര പുഷ്പങ്ങള്‍ ഇല്ല..വെന്നക്കല്ലുകള്‍ സൂര്യശോഭ വിതരുന്നില്ല... ചെളി വെള്ളം അങ്ങിങ്ങായ്‌ ചാല് പോലെ ഒഴുകുന്നു...ഞാന്‍ വിരൂപയായ്...അതിന് ഉത്തരവാദി നീ ആണെന്ന് എനിക്കും നിനക്കും മാത്രമല്ല.. എല്ലാവര്ക്കും അറിയാം...നീ എന്നെ തനിച്ചാക്കി പോകുകയാണ്.. പോവാതിരിക്കാന്‍ നിനക്കു aavilla. .എങ്കിലും.. എനിക്ക് ഓര്‍മ്മികനായ് സുഖമുള്ള ഒരു പിടി ഓര്‍മ്മകള്‍ എങ്കിലും സംമാനിക്ക് എന്റെപ്രിയപ്പെട്ട 2008

എന്റെ കള്ള കാമുകനോട്

ഒരു പൂത്തോട്ടം ഒരുക്കി...ഞാന്‍ നിനക്കായീ ...കാത്തിരിക്കുന്നു ...

എന്നറിഞ്ഞിട്ടുംഎന്‍ മുടിയില്‍ ...ഒരു പൂ ഇറുത്തു ചൂടിക്കാതെ...

നിന്‍ നേര്‍ക്ക്‌ ഞാന്‍ ഒരു പൂ ഇറുത്തു-നീട്ടുന്നതും കാത്തിരിക്കുന്നുവോ

നീ...??ആര്‍ത്തിരമ്പും കടലിന്‍ തിരമാലപോലെഎന്‍ പ്രണയം നിന്നെ...

പിന്നെയും പിന്നെയും പുല്‍കുന്നതറിഞിട്ടും...മുഖം വീര്‍പ്പിച്ചു നില്ക്കുന്നുവോ ...

നീകൊതി തീരാത്തോര കുസൃതിയെപോലെ ....വരുക നീ എന്‍ അരുകില്‍ ...

തരാം ഞാന്‍ ആ നിറുകയില്‍ ..ആരും കാണാതെ ഒരു ചുംബനം ...

പിന്നെ പറയാം ഞാന്‍ ആ കാതില്‍ ....ആരും കേള്‍ക്കാതെ ഒരു സ്വകാരിയം ....

പോകാം നമ്മുക്ക് ഈ നിലാവില്‍ ....ദുരെ ആ നെല്ലി മരത്തിന്‍ ചുവട്ടില്‍ ...

നമ്മെ കാത്തിരിക്കുമാ ഒരായിരം നക്ഷ്ത്രങള്‍..ഒളികണ്ണാല്‍ എന്നെ നോക്കുമ്പോള്‍ ...

ഞാന്‍ നിറുകയില്‍ തന്നൊരാ മുത്തംതിരികെ തന്നു ഈ രാവ്‌ മായുവോളം ....

ഒളിപ്പിക്കുക എന്നെ നീ ആ നെച്ചില്‍ ...

Sunday, October 26, 2008

റിയാസിന് വേണ്ടി

മഞ്ഞില്‍ പൊതിഞ്ഞ പൂ പോലെ യുള്ള സ്നേഹം തുളുമ്പുന്ന പെണ്ണെ

പൂക്കള്‍ കൊയിഞ്ഞില്ലേ കാലം മറഞ്ഞില്ലേ ഇന്നു നീ എവിടെ എന്‍ പൊന്നെ

കാതിട്ടിരിക്കുന്നു നിന്നെയും ഓര്‍ത്തു ഞാന്‍ നാളുകള്‍ എന്നി എന്‍ കണ്ണേ

മനസിന്റെ തീരത്ത് കുളിരേകും കാറ്റായി അന്ന് നീ വന്നില്ലേ മുത്തെ

Thursday, October 16, 2008

ഷംസി നീ എന്‍റെ മുത്ത്

ഷംസി .. നീ എന്‍റെ മുത്ത് , എന്നും നീ എന്‍റെ സത്ത്
അന്ന് ഞാന്‍ കണ്ടു നിന്നെ, പിന്നെ ഞാന്‍ അറിഞ്ഞു നിന്നെ
അന്ന് നീ പറഞ്ഞതല്ലേ നമ്മള്‍ നാളെ ഒന്നാണെന്ന്

ചെമ്പക പൂവിന്‍ ചെലുമായി മുല്ല പൂവിന്‍ മണവുമായി
അന്ന് നീ എന്നെ മയക്കി പിന്നെ നീ വട്ടം കറക്കി

Wednesday, October 15, 2008

മൈലാഞ്ചി പെണ്‍കൊടി


മൈലാഞ്ചിയും കയ്യിലനിഞ്ഞു സ്നേഹത്തിന്റെ ഗസലുപാടി
എന്റെ കൂടെ കൂട്ട് കൂടാന്‍ പോരികില്ലേ മോഞ്ഞത്തി നീ
മൈലാഞ്ചി പട്ടു പാടി നാട്ടുകാരെ കൂട്ട് കൂട്ടി
നിന്റെ മെയ്യില്‍ മിന്നു ചാര്‍ത്താന്‍ കാത്തിരിപ്പൂ ഇന്നു ഞാനും
മൈലാഞ്ചി ചന്തമുള്ള നിന്മേനിയില്‍ ഒന്നു പുണരാന്‍
മിന്നലാട്ടം പോലെ യുള്ള നിന്റെ നോട്ടം ഒന്നു കാണാന്‍
തേനൂറും നിന്‍ മന്ദഹാസം എന്റെ സ്വന്തം ആക്കിടനായി
കാത്തിരിപ്പൂ ഞാനും പൊന്നെ നീ എന്റെതായിടുവാന്‍
മൈലാഞ്ചിയും കയ്യിലനിഞ്ഞു സ്നേഹത്തിന്റെ ഗസലുപാടി
എന്റെ കൂടെ കൂട്ട് കൂടാന്‍ പോരികില്ലേ മോഞ്ഞത്തി നീ
മൈലാഞ്ചി പട്ടു പാടി നാട്ടുകാരെ കൂട്ട് കൂട്ടി
നിന്റെ മെയ്യില്‍ മിന്നു ചാര്‍ത്താന്‍ കാത്തിരിപ്പൂ ഇന്നു ഞാനും
മൈലാഞ്ചി പൂ പോലെ യുള്ള നിന്‍ പല്ലിന്‍ കാന്ധിയില്‍
വിരിഞ്ഞിടുന്നു പ്രേമത്തിന്റെ ഒരായിരം റോസാപൂക്കള്‍
റോസാപ്പൂ പോലെയുള്ള നിന്‍ കവിലിന്‍ വശ്യതയില്‍
ഉമ്മ വെച്ചു ലാളിക്കുവാന്‍ വെന്ബിടുന്നു എന്‍ മനസും
മൈലാഞ്ചിയും കയ്യിലനിഞ്ഞു സ്നേഹത്തിന്റെ ഗസലുപാടി
എന്റെ കൂടെ കൂട്ട് കൂടാന്‍ പോരികില്ലേ മോഞ്ഞത്തി നീ
മൈലാഞ്ചി പട്ടു പാടി നാട്ടുകാരെ കൂട്ട് കൂട്ടി
നിന്റെ മെയ്യില്‍ മിന്നു ചാര്‍ത്താന്‍ കാത്തിരിപ്പൂ ഇന്നു ഞാനും
മൈലാഞ്ചി ചുവപ്പ് പോലെ തുടിചിടുന്ന നിന്റെ ചുണ്ടില്‍
സ്നേഹത്തിന്റെ ചുംബനങ്ങള്‍ ചാര്തിടുവാന്‍ ആശയുണ്ട്
എന്ന് വരും എന്‍ കൂട്ടിനായി എന്നും എന്റെ സ്വന്തമാകാന്‍
എന്നിടുന്നു ദിനങ്ങള്‍ ഞാനും നിന്‍ മൈലാഞ്ചി കൈകള്‍ക്കായി
മൈലാഞ്ചിയും കയ്യിലനിഞ്ഞു സ്നേഹത്തിന്റെ ഗസലുപാടി
എന്റെ കൂടെ കൂട്ട് കൂടാന്‍ പോരികില്ലേ മോഞ്ഞത്തി നീ
മൈലാഞ്ചി പട്ടു പാടി നാട്ടുകാരെ കൂട്ട് കൂട്ടി
നിന്റെ മെയ്യില്‍ മിന്നു ചാര്‍ത്താന്‍ കാത്തിരിപ്പൂ ഇന്നു ഞാനും


നൊമ്പരം




സ്നേഹത്തിന്‍ പൂ മൊട്ടു വിരിഞ്ഞ പൂക്കാലവും പോയില്ലേ
വിധി യുടെ കളിക്ക് മുന്നില്‍ അന്നു നാമും തോറ്റില്ലേ
ഓര്‍മ്മകള്‍ ബാക്കി യാക്കി നീയും വിട്ടകന്നില്ലേ
ദുഖത്തിന്‍ ആയിയില്‍ ഞാനും ഇന്നു തനിച്ചല്ലേ

കുട്ടി പാവാട ഇട്ടു അന്നു കൂടെ കളിക്കുമ്പോള്‍
കുസിര്തികള്‍ പലതും കാട്ടി അന്നു നമ്മള്‍ രസിച്ചപ്പോള്‍
ഇഷ്ട്ടങ്ങള്‍ പന്കുവെച്ചു നമ്മള്‍ അന്നു വളര്‍ന്നപ്പോള്‍
കാലങ്ങള്‍ നമ്മളെ ഒന്നാകാന്‍ വിളിച്ചപ്പോള്‍

പിന്നെ കിന്നാരം ചൊല്ലിയും സ്നേഹങ്ങള്‍ പാടിയും
പിരിയാന്‍ കയിയാത്ത നാം ഒന്നാകാന്‍ കൊതിച്ചപ്പോള്‍
ആശകള്‍ പൂതില്ലേ സ്വപ്നങ്ങള്‍ കണ്ടില്ലേ
മോഹത്തിന്‍ ആയിരം കൊട്ടാരം നാം പനിതില്ലേ
ഓര്‍ക്കാന്‍ കൊതിച്ചിടാത്ത ആ നാളിന്‍ വിക്ര്തിയില്‍
ഇട നെഞ്ച് തകര്‍ന്നില്ലേ പോട്ടികരഞ്ഞില്ലേ
നിന്നോട് ചേരാനായി മനസും കൊതിപ്പിക്കുന്നു
നിന്നെയും തേടി ഈ മണ്ണില്‍ ഞാന്‍ ഏകനായി അലയുന്നു



എന്‍ പൂ കുയിലേ


പാടൂ പൂ കുയിലേ കേള്ക്കാം ഞാന്‍ എന്‍ കുയിലേ
ലയ മധുര സുന്ദര ഗീതം ആ സ്നേഹത്തിന്‍ സംഗീതം
എന്‍ മനസിന്‍ ആശയല്ലേ എന്നും എന്‍റെ മോഹമല്ലേ
എത്ര കാലമായി ഞാനും കാത്തിരിന്നു ഒന്നു കേള്‍ക്കാന്‍
പാടുകില്ലേ നീ കുയിലേ ഒന്നു കേള്‍ക്കാന്‍ എന്‍ കുയിലേ

പണ്ടു പണ്ടു പണ്ടൊരു കാലം നാം ഒന്നായിരുന്ന ഒരു കാലം
ആ ഉല്ലാസത്തിന്‍ ഉത്സവ കാലം വീണ്ടും ഒന്നു വരുവാനായി
പാടൂ പൂ കുയിലേ ..........

അന്നു നമ്മള്‍ കൈപിടിച്ചു സ്നേഹങ്ങള്‍ പങ്കുവെച്ചു
ഇന്നു നമ്മള്‍ രണ്ടു ദിക്കില്‍ നൊമ്പരങ്ങള്‍ മാത്രമായി
കേള്‍ക്കുന്നു നിന്‍ കുയില്‍ നാദം ഇന്നും ഞാന്‍ എന്‍ കാതില്‍
മനസിനുള്ളില്‍ കുളിരേകാന്‍ വീണ്ടും ഓര്‍ക്കുന്നു ഞാന്‍ ആ നാദം
പാടൂ പൂ കുയിലേ ........

മോഹങ്ങള്‍ പങ്കു വെക്കും കാലം നമ്മില്‍ വന്നു ചേരും
ആശകള്‍ പൂവണിയും ആ നാളില്‍ നീ വരില്ലേ
അന്നു നീ പാടുകില്ലേ ഒന്നു കേള്‍ക്കാന്‍ പൂ കുയിലേ

എന്‍ പൂ കുയിലേഎ

Thursday, August 14, 2008