Wednesday, October 15, 2008

എന്‍ പൂ കുയിലേ


പാടൂ പൂ കുയിലേ കേള്ക്കാം ഞാന്‍ എന്‍ കുയിലേ
ലയ മധുര സുന്ദര ഗീതം ആ സ്നേഹത്തിന്‍ സംഗീതം
എന്‍ മനസിന്‍ ആശയല്ലേ എന്നും എന്‍റെ മോഹമല്ലേ
എത്ര കാലമായി ഞാനും കാത്തിരിന്നു ഒന്നു കേള്‍ക്കാന്‍
പാടുകില്ലേ നീ കുയിലേ ഒന്നു കേള്‍ക്കാന്‍ എന്‍ കുയിലേ

പണ്ടു പണ്ടു പണ്ടൊരു കാലം നാം ഒന്നായിരുന്ന ഒരു കാലം
ആ ഉല്ലാസത്തിന്‍ ഉത്സവ കാലം വീണ്ടും ഒന്നു വരുവാനായി
പാടൂ പൂ കുയിലേ ..........

അന്നു നമ്മള്‍ കൈപിടിച്ചു സ്നേഹങ്ങള്‍ പങ്കുവെച്ചു
ഇന്നു നമ്മള്‍ രണ്ടു ദിക്കില്‍ നൊമ്പരങ്ങള്‍ മാത്രമായി
കേള്‍ക്കുന്നു നിന്‍ കുയില്‍ നാദം ഇന്നും ഞാന്‍ എന്‍ കാതില്‍
മനസിനുള്ളില്‍ കുളിരേകാന്‍ വീണ്ടും ഓര്‍ക്കുന്നു ഞാന്‍ ആ നാദം
പാടൂ പൂ കുയിലേ ........

മോഹങ്ങള്‍ പങ്കു വെക്കും കാലം നമ്മില്‍ വന്നു ചേരും
ആശകള്‍ പൂവണിയും ആ നാളില്‍ നീ വരില്ലേ
അന്നു നീ പാടുകില്ലേ ഒന്നു കേള്‍ക്കാന്‍ പൂ കുയിലേ

No comments: