Saturday, January 31, 2009

സ്നേഹത്തിന്‍റെ പൂമൊട്ട്

അത് ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന മറ്റൊരു ഓണ കാലം ആയിരുന്നു. ഞങ്ങളുടെ കോളേജിലും ഓണം ആഗോഷത്തിന്റെ ഭാഗമായി ഒരുപാടു പരിപാടികള്‍ ഉണ്ടായിരുന്നു. അന്നത്തെ പ്രതാന പരിപാടി പൂക്കള മത്സരം ആയിരുന്നു. പൂക്കള മത്സരത്തില്‍ പങ്ങെടുക്കാന്‍ കുറെ പൂക്കളുമായി അവളും വന്നിരുന്നു. അതില്‍ നിന്നും ഒരു പൂ മൊട്ടു ഞാന്‍ അവളോട്‌ ചോദിച്ചു. അവള്‍ തന്നില്ല വീണ്ടും ഞാന്‍ ശ്രമിച്ചു നടന്നില്ല. എനിക്ക് വാശിയായി. അങ്ങിനെ അവസാനം അടിപിടിയായി. എന്നിട്ടും പൂ കിട്ടാതെ നിരാശനായി ഞാന്‍ വീട്ടിലേക്ക് മടങ്ങി. അപ്പോള്‍ എന്റെ മനസ്സില്‍ മറ്റുള്ളവരുടെ മുമ്പില്‍ കൊച്ചായത്തിന്റെ സങ്കടവും അവളോടുള്ള ദേഷ്യവും ആയിരുന്നു.
ആ ഓണക്കാല അവധിയിലെ ഓരോ ദിവസവും ഈ സംഭവം ഓര്‍മ്മപെടുത്തി എന്നെ അലോസരപ്പെടുത്തി കൊണ്ടിരുന്നു. അങ്ങിനെ ഒടുങ്ങാത്ത അവളോടുള്ള ദേഷ്യവുമായി ആണ് ആ അവധി കയിഞ്ഞു ഞാന്‍ വീണ്ടും കോളേജില്‍ എത്തിയത്.



ഹംസ വിളയൂര്‍

No comments: