Sunday, November 2, 2008

വിട പറയും നേരം അങ്ങിനെ അങ്ങ് പോയാലോ ചേട്ടാ

പ്രിയപ്പെട്ടവനെ ....ഇനി വെറും ആഴ്ചകള്‍ ബാക്കി..എന്നെ തനിച്ചാക്കി നീ വിട പറയുകയല്ലേ..ഒന്നിനെയും നിന്നെ തടഞ്ഞു നിര്‍ത്താന്‍ ആവില്ല എന്നെനിക്കറിയാം..നമ്മള്‍ കണ്ടു മുട്ടിയപ്പോള്‍ എന്തെല്ലാം ആശകളും പ്രതീക്ഷകളും ആയിരുന്നു?എല്ലാം ഒരു ഞൊടിയിടയില്‍ അസ്തമിച്ചത് പോലെസ്നേഹിക്കുന്നവര്‍ ഒന്നിചാകുമ്പോ സമയത്തിന് പ്രകാശത്തിന്റെ വേഗത ആണെന്ന് തോന്നുന്നു..പരിഭവം പറയുകയാണെന്ന് വിചാരിക്കരുത്.. എനിക്കറിയാം.. യാതൊരു attachment ഉം പാടില്ല എന്ന ഉറപ്പില്‍ ആണ് നമ്മള്‍ അടുത്തത് ..എന്നാലും ഞാന്‍ നിന്നില്‍ നിന്നും എന്തൊക്കെയോ പ്രതീക്ഷിച്ചു പോയ്.. തെറ്റാണെന്ന് എനിക്കറിയാം.. വ്യ്കിയ ഈ വേളയില്‍ എങ്കിലും എനിക്ക് അത് പറയാതെ വയ്യ ... അല്ലെങ്കില്‍ എന്റെ ജീവിതത്തിന്റെ ശിഷ്ടഭാഗവും ഈ നീറ്റലില്‍ തീരും..* * * * *എന്റെ യൌവനത്തിന്റെ നല്ല ഭാഗം നീ കവര്‍നെടുതില്ലേ?എന്നിട്ട് ഞാന്‍ ആഗ്രഹിച്ചവ ഒന്നും തന്നുമില്ല.. ...എനിക്ക് അവ സമ്മാനിച്ചു കൂടായിരുന്നോ? നിനക്കു?വ്യ്കിയിട്ടില്ല..ഇനിയും ഉണ്ട് സമയം...നിനക്കു എന്ത് വേണമെങ്കിലും ചെയ്യാന്‍.. ഞാഇതാ.. നിനക്കു വേണ്ടി മാത്രം കാത്തിരിക്കുന്നു..* * * * *എനിക്കറിയാം ഈയിടെ ആയ നീ എന്നെ തീരെ mind ചെയ്യുന്നില്ലഅറിയാം ..ഞാന്‍ വളരെ മാറിയിരിക്കുന്നു...നമ്മള്‍ തമ്മില്‍ കണ്ട കുളിരുള്ള ആയ ജനുവരി പ്രഭാതം നീ മറന്നു കാണില്ല എന്ന് ഞാന്‍ വിചാരിക്കുന്നു ..പുതപ്പിനടിയില്‍ അങ്ങനെ നിന്റെ കൂടെ ചുരുണ്ടി കെടന്നു ഈ ആയുസ്സ് മുഴുവന്‍ തീര്തിരുന്നെന്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു...നമ്മുടെ ആദ്യ സമാഗമം.. അത് അവിസ്മരനീയമായിരുന്നു..അന്ന് ഞാന്‍ ഒരു തെളിഞ്ഞ കാട്ടരുവി പോലെ സുന്ദരി ആയിരുന്നു..എന്റെ തീരങ്ങള്‍ സുന്ദര പുഷ്പങ്ങളാല്‍ അലംകൃതമായിരുന്നു...മിനുമിനുത്ത വെന്നക്കല്ലുകളില്‍ തട്ടി ഞാന്‍ അങ്ങനെ ചിണുങ്ങിയും കുലുങ്ങിയും കിന്നാരം പറയുന്നതും കാണാന്‍ നിനക്ക് ഏറെ ഇഷ്ടം ആയിരുന്നു എന്നെനിക്കറിയാം..എന്റെ വസന്തകാലം.. അത് ഇനി തിരികെ വരുമോ?ഒരു പക്ഷെ വന്നാലും.. നീ ഉണ്ടാവുകയില്ല എന്റെ കൂടെ...പിന്നെ എപ്പോഴോ ഞാന്‍ രൌദ്ര ഭാവം കൈക്കൊണ്ടു..ഇപ്പോള്‍ ഇതാ എന്റെ തീരങ്ങളില്‍ സുന്ദര പുഷ്പങ്ങള്‍ ഇല്ല..വെന്നക്കല്ലുകള്‍ സൂര്യശോഭ വിതരുന്നില്ല... ചെളി വെള്ളം അങ്ങിങ്ങായ്‌ ചാല് പോലെ ഒഴുകുന്നു...ഞാന്‍ വിരൂപയായ്...അതിന് ഉത്തരവാദി നീ ആണെന്ന് എനിക്കും നിനക്കും മാത്രമല്ല.. എല്ലാവര്ക്കും അറിയാം...നീ എന്നെ തനിച്ചാക്കി പോകുകയാണ്.. പോവാതിരിക്കാന്‍ നിനക്കു aavilla. .എങ്കിലും.. എനിക്ക് ഓര്‍മ്മികനായ് സുഖമുള്ള ഒരു പിടി ഓര്‍മ്മകള്‍ എങ്കിലും സംമാനിക്ക് എന്റെപ്രിയപ്പെട്ട 2008

എന്റെ കള്ള കാമുകനോട്

ഒരു പൂത്തോട്ടം ഒരുക്കി...ഞാന്‍ നിനക്കായീ ...കാത്തിരിക്കുന്നു ...

എന്നറിഞ്ഞിട്ടുംഎന്‍ മുടിയില്‍ ...ഒരു പൂ ഇറുത്തു ചൂടിക്കാതെ...

നിന്‍ നേര്‍ക്ക്‌ ഞാന്‍ ഒരു പൂ ഇറുത്തു-നീട്ടുന്നതും കാത്തിരിക്കുന്നുവോ

നീ...??ആര്‍ത്തിരമ്പും കടലിന്‍ തിരമാലപോലെഎന്‍ പ്രണയം നിന്നെ...

പിന്നെയും പിന്നെയും പുല്‍കുന്നതറിഞിട്ടും...മുഖം വീര്‍പ്പിച്ചു നില്ക്കുന്നുവോ ...

നീകൊതി തീരാത്തോര കുസൃതിയെപോലെ ....വരുക നീ എന്‍ അരുകില്‍ ...

തരാം ഞാന്‍ ആ നിറുകയില്‍ ..ആരും കാണാതെ ഒരു ചുംബനം ...

പിന്നെ പറയാം ഞാന്‍ ആ കാതില്‍ ....ആരും കേള്‍ക്കാതെ ഒരു സ്വകാരിയം ....

പോകാം നമ്മുക്ക് ഈ നിലാവില്‍ ....ദുരെ ആ നെല്ലി മരത്തിന്‍ ചുവട്ടില്‍ ...

നമ്മെ കാത്തിരിക്കുമാ ഒരായിരം നക്ഷ്ത്രങള്‍..ഒളികണ്ണാല്‍ എന്നെ നോക്കുമ്പോള്‍ ...

ഞാന്‍ നിറുകയില്‍ തന്നൊരാ മുത്തംതിരികെ തന്നു ഈ രാവ്‌ മായുവോളം ....

ഒളിപ്പിക്കുക എന്നെ നീ ആ നെച്ചില്‍ ...

Sunday, October 26, 2008

റിയാസിന് വേണ്ടി

മഞ്ഞില്‍ പൊതിഞ്ഞ പൂ പോലെ യുള്ള സ്നേഹം തുളുമ്പുന്ന പെണ്ണെ

പൂക്കള്‍ കൊയിഞ്ഞില്ലേ കാലം മറഞ്ഞില്ലേ ഇന്നു നീ എവിടെ എന്‍ പൊന്നെ

കാതിട്ടിരിക്കുന്നു നിന്നെയും ഓര്‍ത്തു ഞാന്‍ നാളുകള്‍ എന്നി എന്‍ കണ്ണേ

മനസിന്റെ തീരത്ത് കുളിരേകും കാറ്റായി അന്ന് നീ വന്നില്ലേ മുത്തെ

Thursday, October 16, 2008

ഷംസി നീ എന്‍റെ മുത്ത്

ഷംസി .. നീ എന്‍റെ മുത്ത് , എന്നും നീ എന്‍റെ സത്ത്
അന്ന് ഞാന്‍ കണ്ടു നിന്നെ, പിന്നെ ഞാന്‍ അറിഞ്ഞു നിന്നെ
അന്ന് നീ പറഞ്ഞതല്ലേ നമ്മള്‍ നാളെ ഒന്നാണെന്ന്

ചെമ്പക പൂവിന്‍ ചെലുമായി മുല്ല പൂവിന്‍ മണവുമായി
അന്ന് നീ എന്നെ മയക്കി പിന്നെ നീ വട്ടം കറക്കി

Wednesday, October 15, 2008

മൈലാഞ്ചി പെണ്‍കൊടി


മൈലാഞ്ചിയും കയ്യിലനിഞ്ഞു സ്നേഹത്തിന്റെ ഗസലുപാടി
എന്റെ കൂടെ കൂട്ട് കൂടാന്‍ പോരികില്ലേ മോഞ്ഞത്തി നീ
മൈലാഞ്ചി പട്ടു പാടി നാട്ടുകാരെ കൂട്ട് കൂട്ടി
നിന്റെ മെയ്യില്‍ മിന്നു ചാര്‍ത്താന്‍ കാത്തിരിപ്പൂ ഇന്നു ഞാനും
മൈലാഞ്ചി ചന്തമുള്ള നിന്മേനിയില്‍ ഒന്നു പുണരാന്‍
മിന്നലാട്ടം പോലെ യുള്ള നിന്റെ നോട്ടം ഒന്നു കാണാന്‍
തേനൂറും നിന്‍ മന്ദഹാസം എന്റെ സ്വന്തം ആക്കിടനായി
കാത്തിരിപ്പൂ ഞാനും പൊന്നെ നീ എന്റെതായിടുവാന്‍
മൈലാഞ്ചിയും കയ്യിലനിഞ്ഞു സ്നേഹത്തിന്റെ ഗസലുപാടി
എന്റെ കൂടെ കൂട്ട് കൂടാന്‍ പോരികില്ലേ മോഞ്ഞത്തി നീ
മൈലാഞ്ചി പട്ടു പാടി നാട്ടുകാരെ കൂട്ട് കൂട്ടി
നിന്റെ മെയ്യില്‍ മിന്നു ചാര്‍ത്താന്‍ കാത്തിരിപ്പൂ ഇന്നു ഞാനും
മൈലാഞ്ചി പൂ പോലെ യുള്ള നിന്‍ പല്ലിന്‍ കാന്ധിയില്‍
വിരിഞ്ഞിടുന്നു പ്രേമത്തിന്റെ ഒരായിരം റോസാപൂക്കള്‍
റോസാപ്പൂ പോലെയുള്ള നിന്‍ കവിലിന്‍ വശ്യതയില്‍
ഉമ്മ വെച്ചു ലാളിക്കുവാന്‍ വെന്ബിടുന്നു എന്‍ മനസും
മൈലാഞ്ചിയും കയ്യിലനിഞ്ഞു സ്നേഹത്തിന്റെ ഗസലുപാടി
എന്റെ കൂടെ കൂട്ട് കൂടാന്‍ പോരികില്ലേ മോഞ്ഞത്തി നീ
മൈലാഞ്ചി പട്ടു പാടി നാട്ടുകാരെ കൂട്ട് കൂട്ടി
നിന്റെ മെയ്യില്‍ മിന്നു ചാര്‍ത്താന്‍ കാത്തിരിപ്പൂ ഇന്നു ഞാനും
മൈലാഞ്ചി ചുവപ്പ് പോലെ തുടിചിടുന്ന നിന്റെ ചുണ്ടില്‍
സ്നേഹത്തിന്റെ ചുംബനങ്ങള്‍ ചാര്തിടുവാന്‍ ആശയുണ്ട്
എന്ന് വരും എന്‍ കൂട്ടിനായി എന്നും എന്റെ സ്വന്തമാകാന്‍
എന്നിടുന്നു ദിനങ്ങള്‍ ഞാനും നിന്‍ മൈലാഞ്ചി കൈകള്‍ക്കായി
മൈലാഞ്ചിയും കയ്യിലനിഞ്ഞു സ്നേഹത്തിന്റെ ഗസലുപാടി
എന്റെ കൂടെ കൂട്ട് കൂടാന്‍ പോരികില്ലേ മോഞ്ഞത്തി നീ
മൈലാഞ്ചി പട്ടു പാടി നാട്ടുകാരെ കൂട്ട് കൂട്ടി
നിന്റെ മെയ്യില്‍ മിന്നു ചാര്‍ത്താന്‍ കാത്തിരിപ്പൂ ഇന്നു ഞാനും


നൊമ്പരം




സ്നേഹത്തിന്‍ പൂ മൊട്ടു വിരിഞ്ഞ പൂക്കാലവും പോയില്ലേ
വിധി യുടെ കളിക്ക് മുന്നില്‍ അന്നു നാമും തോറ്റില്ലേ
ഓര്‍മ്മകള്‍ ബാക്കി യാക്കി നീയും വിട്ടകന്നില്ലേ
ദുഖത്തിന്‍ ആയിയില്‍ ഞാനും ഇന്നു തനിച്ചല്ലേ

കുട്ടി പാവാട ഇട്ടു അന്നു കൂടെ കളിക്കുമ്പോള്‍
കുസിര്തികള്‍ പലതും കാട്ടി അന്നു നമ്മള്‍ രസിച്ചപ്പോള്‍
ഇഷ്ട്ടങ്ങള്‍ പന്കുവെച്ചു നമ്മള്‍ അന്നു വളര്‍ന്നപ്പോള്‍
കാലങ്ങള്‍ നമ്മളെ ഒന്നാകാന്‍ വിളിച്ചപ്പോള്‍

പിന്നെ കിന്നാരം ചൊല്ലിയും സ്നേഹങ്ങള്‍ പാടിയും
പിരിയാന്‍ കയിയാത്ത നാം ഒന്നാകാന്‍ കൊതിച്ചപ്പോള്‍
ആശകള്‍ പൂതില്ലേ സ്വപ്നങ്ങള്‍ കണ്ടില്ലേ
മോഹത്തിന്‍ ആയിരം കൊട്ടാരം നാം പനിതില്ലേ
ഓര്‍ക്കാന്‍ കൊതിച്ചിടാത്ത ആ നാളിന്‍ വിക്ര്തിയില്‍
ഇട നെഞ്ച് തകര്‍ന്നില്ലേ പോട്ടികരഞ്ഞില്ലേ
നിന്നോട് ചേരാനായി മനസും കൊതിപ്പിക്കുന്നു
നിന്നെയും തേടി ഈ മണ്ണില്‍ ഞാന്‍ ഏകനായി അലയുന്നു



എന്‍ പൂ കുയിലേ


പാടൂ പൂ കുയിലേ കേള്ക്കാം ഞാന്‍ എന്‍ കുയിലേ
ലയ മധുര സുന്ദര ഗീതം ആ സ്നേഹത്തിന്‍ സംഗീതം
എന്‍ മനസിന്‍ ആശയല്ലേ എന്നും എന്‍റെ മോഹമല്ലേ
എത്ര കാലമായി ഞാനും കാത്തിരിന്നു ഒന്നു കേള്‍ക്കാന്‍
പാടുകില്ലേ നീ കുയിലേ ഒന്നു കേള്‍ക്കാന്‍ എന്‍ കുയിലേ

പണ്ടു പണ്ടു പണ്ടൊരു കാലം നാം ഒന്നായിരുന്ന ഒരു കാലം
ആ ഉല്ലാസത്തിന്‍ ഉത്സവ കാലം വീണ്ടും ഒന്നു വരുവാനായി
പാടൂ പൂ കുയിലേ ..........

അന്നു നമ്മള്‍ കൈപിടിച്ചു സ്നേഹങ്ങള്‍ പങ്കുവെച്ചു
ഇന്നു നമ്മള്‍ രണ്ടു ദിക്കില്‍ നൊമ്പരങ്ങള്‍ മാത്രമായി
കേള്‍ക്കുന്നു നിന്‍ കുയില്‍ നാദം ഇന്നും ഞാന്‍ എന്‍ കാതില്‍
മനസിനുള്ളില്‍ കുളിരേകാന്‍ വീണ്ടും ഓര്‍ക്കുന്നു ഞാന്‍ ആ നാദം
പാടൂ പൂ കുയിലേ ........

മോഹങ്ങള്‍ പങ്കു വെക്കും കാലം നമ്മില്‍ വന്നു ചേരും
ആശകള്‍ പൂവണിയും ആ നാളില്‍ നീ വരില്ലേ
അന്നു നീ പാടുകില്ലേ ഒന്നു കേള്‍ക്കാന്‍ പൂ കുയിലേ

എന്‍ പൂ കുയിലേഎ

Thursday, August 14, 2008

ഇസ്മായില്‍ ച്ചുങ്കം



പര്‍ച്ചേസ് ഓഫീസര്‍

അഷ്റഫ് തിരൂര്‍


സീനിയര്‍ ഡ്രാഫ്റ്റ്മാന്‍

മുജീബ് റഹ്മാന്‍

എപ്പോയും ഹാപ്പി, കരീന കപൂറിന്റെ കടുത്ത ആരാതകന്‍

റിയാസ് എളമരം

കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍

മുഹമ്മദ് ഹനീഫ

കമ്പ്യൂട്ടര്‍ ടെക്നിഷ്യന്‍